കൗണ്ടി കില്‍ഡെയറിലെ N7 റോഡില്‍ പട്ടാപ്പകല്‍ കൊള്ള. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ജങ്ഷന്‍ 7-നും 8-നും ഇടയില്‍ Kill പ്രദേശത്ത് വച്ചാണ് അക്രമി ഒരു സ്ത്രീയെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് കൊള്ള നടത്തിയത്.
സ്ത്രീയുടെ കാറിന് മുന്നിലായി തന്റെ കാര്‍ നിര്‍ത്തിയ അക്രമി ഞൊടിയിടയില്‍ സ്ത്രീക്ക് അടുത്തെത്തി കാറില്‍ നിന്നും ഇവരെ വലിച്ച് പുറത്തിട്ട ശേഷം ഏതാനും വസ്തുക്കള്‍ കൊള്ളയടിക്കുകയും, ശേഷം തന്റെ കാറില്‍ കയറി സ്ഥലം വിടുകയുമായിരുന്നു.
സംഭവത്തില്‍ സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല.
അന്വേഷണമാരംഭിച്ച ഗാര്‍ഡ പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച (ഏപ്രില്‍ 20) ഉച്ചയ്ക്ക് 1.45-നും, 2.15-നും ഇടയില്‍ Kill പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വഴി യാത്ര ചെയ്തവര്‍ തങ്ങളുടെ കാറിന്റെയും മറ്റും ഡാഷ് ക്യാമറകള്‍ പരിശോധിച്ച് അന്വേഷണത്തിന് ഉപകാരപ്രദമാകുന്ന ദൃശ്യങ്ങളുണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.
Naas Garda Station- 045 884300, Garda Confidential Line- 1800 666 111 എന്നീ നമ്പറുകളിലോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ വിവരമറിയിക്കാം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion