സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ പിതാവാണ്. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
മലയാളത്തിലും ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്ത സംഗീത് ശിവന്റെ ആദ്യ ചിത്രം 1990-ൽ പുറത്തിറങ്ങിയ ‘വ്യൂഹം’ ആണ്. പിന്നീട് മലയാളത്തിൽ യോദ്ധ (1992), ഗാന്ധർവം (1993), നിർണയം (1995) അടക്കം എട്ടു സിനിമകൾ സംവിധാനം ചെയ്തു. 1993-ൽ ഇറങ്ങിയ ജോണി എന്ന ചിത്രം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടി.
1998-ൽ ‘സോർ’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമ മേഖലയിലും സംഗീത് ശിവൻ എത്തി. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ അപ്നാ സപ്നാ മണി മണി, 2009-ൽ ഏക് -ദ പവർ ഓഫ് വൺ, 2010-ൽ ക്ലിക്ക്, 2013-ൽ യംലാ പഗലാ ദീവാനാ 2, 2019-ൽ ഭ്രം എന്നീ ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിലൊരുക്കി. സംവിധാനത്തിന് പുറമെ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞു.
കാപ്കാപി എന്ന പേരിൽ അദ്ദേഹം ഹിന്ദിയിൽ ഒരുക്കിയ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം. മലയാള ചിത്രമായ രോമാഞ്ചത്തിന്റെ റീമേക്ക് ആണ് കാപ്കാപി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion