മമ്മൂട്ടിയുടെ ടർബോയ്ക്ക് വൻ വരവേൽപ്പ്; ആദ്യ ദിനം നേടിയത്…

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘ടര്‍ബോ’യ്ക്ക് തിയറ്ററില്‍ വന്‍ വരവേല്‍പ്പ്. ആദ്യ ദിനം ചിത്രം 6.1 കോടിയിലധികം രൂപയാണ് തിയറ്ററില്‍ നിന്നും വാരിയത്. ‘പുഴു’ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സംഘപരിവാരങ്ങള്‍ കടുത്ത സൈബര്‍ ആക്രമണം നടത്തുന്നതിനിടെ റിലീസായ ചിത്രം ഈ വര്‍ഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കലക്ഷനില്‍ രണ്ടാം സ്ഥാനത്താണ്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. കേരളത്തിലെ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് ജനം തിയേറ്ററുകളില്‍ ഇടിച്ചുകയറുന്നത്. മമ്മൂട്ടിക്ക് പുറമെ ശബരീഷ് വര്‍മ്മ, രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion