കോർക്കിലെ റെയിൽവേ മുഖം മിനുക്കുന്നു; പുതുതായി 8 സ്റ്റേഷനുകൾ, ഒരു ഡിപ്പോ, സമ്പൂർണ്ണ വൈദ്യുതിവൽക്കരണം

കോര്‍ക്കിലെ റെയില്‍വേ ശൃംഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. പദ്ധതിയുടെ ഭാഗമായി പുതിയ എട്ട് കമ്മ്യൂട്ടര്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. Cobh, Midleton, Mallow റൂട്ടുകളിലാകും ഇവ. ഇതിനൊപ്പം പുതിയ ഡിപ്പോ നിര്‍മ്മിക്കുകയും, റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുകയും ചെയ്യുമെന്നും റയാന്‍ അറിയിച്ചു.

Project Ireland 2040-ന് കീഴില്‍ വരുന്ന പദ്ധതിക്ക് പണം മുടക്കുന്നത് National Transport Authority ആണ്. TYPSA, Roughan O’Donovan എന്നിവര്‍ക്കാണ് നിര്‍മ്മാണക്കരാര്‍ നല്‍കിയിരിക്കുന്നത്.

Blackpool, Monard, Tivoli, Carrigtwohill West, Waterrock, Ballynoe, Blarney, Dunkettle എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക. 150 കാര്യേജുകള്‍ വരെ നിര്‍ത്തിയിടാന്‍ ശേഷിയുള്ളതാണ് പുതുതായി നിര്‍മ്മിക്കപ്പെടുന്ന ഡിപ്പോ. കാര്യേജുകളുടെ അറ്റകുറ്റപ്പണികളടക്കം ഇവിടെ നടത്തും. എന്നാല്‍ ഡിപ്പോയുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.

പുതിയ സ്റ്റേഷനുകള്‍ക്ക് പുറമെ കോര്‍ക്കിലുള്ള നിലവിലെ ഒമ്പത് സ്റ്റേഷനുകള്‍ പരിഷ്‌കരിക്കാനും തീരുമാനമായിട്ടുണ്ട്. Cork- Cobh, Midleton- Mallow റൂട്ടുകളില്‍ ഓരോ 10 മിനിറ്റ് കൂടുമ്പോഴും സര്‍വീസുകള്‍ നടത്തുന്ന തരത്തില്‍ കൂടിയാണ് പദ്ധതിയെന്ന് റയാന്‍ വിശദീകരിച്ചു.

ഇവയ്ക്ക് പുറമെ മൂന്ന് റെയില്‍വേ പദ്ധതികള്‍ കോര്‍ക്ക് പ്രദേശത്ത് നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ ട്രെയിനുകളുടെ കപ്പാസിറ്റി മൂന്നിരട്ടിയാക്കി ഉയര്‍ത്തുന്ന പദ്ധതിയടക്കമാണ് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷാവസാനത്തോടെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion