അയർലണ്ട് മലയാളിയായ ജിജോ സെബാസ്റ്റ്യൻ പാലാട്ടി ഒരുക്കിയ ഹ്രസ്വചിത്രം ‘സ്പെക്ട്രം’ റിലീസ് ചെയ്തു

അയര്‍ലണ്ട് മലയാളിയായ ജിജോ സെബാസ്റ്റിയന്‍ പാലാട്ടി അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘സ്‌പെക്ട്രം’ യൂട്യൂബില്‍ റിലീസ് ആയി. കേരളത്തിന്റൈയും, അയര്‍ലണ്ടിന്റെയും സംസ്‌കാരങ്ങള്‍ കൂട്ടിയിണക്കി, ബാറ്റ്മാന്‍ അടക്കമുള്ള കഥാപാത്രങ്ങളെയും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് 16 മിനിറ്റാണ് ദൈര്‍ഘ്യം.

സംസ്‌കാരത്തോട് ചേര്‍ന്നുനിന്നുകൊണ്ടുതന്നെ ഫിലോസഫിയും, ഹാസ്യവുമെല്ലാം കൈകാര്യം ചെയ്യുന്ന ‘സ്‌പെക്ട്രം’ റിയലിസ്റ്റിക്കായ കഥപറച്ചില്‍ രീതിയാണ് അവലംബിച്ചിരിക്കുന്നത്. Arts council Ireland, Fingal Arts, Draiocht Blanchardstown എന്നിവരുടെ സഹകരണത്തോടെ ബുദ്ധി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം.

ഹ്രസ്വചിത്രം കാണാം:

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion