ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും , കുടുംബ സംഗമവും വർണ്ണാഭമായി നടത്തപ്പെട്ടു

ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച  റിപ്പബ്ലിക്ക് ദിനാഘോഷവും , കുടുംബ സംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു.  വാട്ടർ ഫോർഡ് യൂണിറ്റ് പ്രസിഡൻറ്  പ്രിൻസ് കെ മാത്യു  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർഫോർഡ് ഡെപ്യൂട്ടി മേയർ ആഡം വൈസ്   , കൗൺസിലർമാരായ എമോൺ ക്വിൽനൻ, ജിം ഡാർസി എന്നിവർ  പങ്കെടുത്തു സംസാരിച്ചു. യൂണിറ്റ്  സെക്രട്ടറി  സെബിൻ ജോസ് സ്വാഗതം ആശംസിച്ചു . ഒഐസിസി അയർലണ്ട് പ്രെഡിഡന്റ് ലിങ്ക് വിൻസ്റ്റർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ഗ്രേസ് ജേക്കബ് എന്നിവർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി . നാല്  വിഭാഗങ്ങളായി തിരിച്ചുള്ള കളറിങ്, ഡ്രോയിംഗ്,പെയിൻ്റിംഗ് മത്സരങ്ങളിൽ  കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുക്കുകയും ,  വിജയികളായ  കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. എഞ്ചൽ ബീറ്റ്‌സ്  ൻ്റെ ഗാനമേളയും ഒഐസീസീ  കുടുബാന്ഗങ്ങളുടെ കലാപ്രകടനങ്ങളും, എലൈറ്റ് ക്യാറ്ററേഴ്സ് ആൻഡ് ഇവെന്റ്‌സിന്റെ   സ്വാദിഷ്ടമായ ഭക്ഷണവും  എല്ലാവരും ആസ്വദിച്ചു.
ഒഐസീസീ അയർലണ്ട് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പുന്നമട കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion