അയർലണ്ടിൽ ഈ വാരാന്ത്യം പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും; വിശദാംശങ്ങൾ അറിയാം…

അയര്‍ലണ്ടിലെങ്ങും ഈ വാരാന്ത്യം ചുവന്ന ചന്ദ്രന്‍ അഥവാ blood moon ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍. പൂര്‍ണ്ണഗ്രഹണത്തോടെയുള്ള ഈ പ്രതിഭാസം കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അയര്‍ലണ്ടില്‍ സംഭവിച്ചിട്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ചന്ദ്രന്‍ മുഴുവനായും ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്ന പ്രതിഭാസത്തെയാണ് പൂര്‍ണ്ണചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്റെ നിറം ചുവപ്പായി കാണപ്പെടുകയും ചെയ്യും. ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലിനകത്ത് ആവുന്നതോടെ ഈ പ്രതിഭാസം പൂര്‍ണ്ണമാകുന്നു.

ഇത്തവണത്തെ ബ്ലഡ് മൂണ്‍ ഗ്രഹണം ഏകദേശം 65 മിനിറ്റ് നീണ്ടുനില്‍ക്കും. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ 5.09-ന് ആരംഭിക്കുന്ന ഗ്രഹണം 6.26-ഓടെ പൂര്‍ണ്ണമാകും.

രാജ്യത്ത് എല്ലായിടത്തും ഗ്രഹണം ദൃശ്യമാകുമെങ്കിലും പടിഞ്ഞാറന്‍ പ്രദേശത്ത് ഇത് കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കും. സൂര്യഗ്രഹണത്തില്‍ നിന്നും വ്യത്യസ്തമായി നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്.

അതേസമയം മാര്‍ച്ച് 29-ന് അയര്‍ലണ്ടില്‍ ഭാഗികസൂര്യഗ്രഹണവും ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. ഒരേ മാസം തന്നെ അയര്‍ലണ്ടല്‍ ഇത്തരത്തില്‍ രണ്ട് ഗ്രഹണങ്ങള്‍ കാണാന്‍ സാധിക്കുക വിരളമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion