തീപിടിത്തം കാരണം ഇന്നലെ അടച്ചിട്ട ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. ചില വിമാനങ്ങള്‍ മാത്രം ഇന്നലെ രാത്രി സര്‍വീസ് നടത്തിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ ഇന്ന് പൂര്‍ണ്ണമായും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്ന് London Fire Brigade (LFB) അറിയിച്ചു. തീപിടിത്തത്തിന് കാരണമെന്തെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും LFP പറഞ്ഞു.
ഡബ്ലിന്‍, ഷാനണ്‍ അടക്കം അയര്‍ലണ്ടിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വീസുകളെയും തീപിടിത്തം ബാധിച്ചിരുന്നു. 60-ലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഹീത്രൂ എയര്‍പോര്‍ട്ടിലേയ്ക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും ഇന്ന് പതിവ് പോലെ നടക്കുമെന്ന് എയര്‍ ലിംഗസ് അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion