ഡബ്ലിൻ- സ്ലൈഗോ റൂട്ടിൽ പോയ ഈ ട്രെയിനിലെ യാത്രക്കാർ സൂക്ഷിക്കുക! മീസിൽസ് ബാധയ്ക്ക് സാധ്യത

ഡബ്ലിനില്‍ നിന്നും സ്ലൈഗോയിലേയ്ക്ക് പോയ ഒരു ട്രെയിനിലെ യാത്രക്കാര്‍ക്ക് മീസില്‍സ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി HSE. കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 28) Dublin Connolly- Sligo റൂട്ടില്‍ പോയ Carriage D ട്രെയിനിലെ യാത്രക്കാരില്‍ ഒരാള്‍ക്ക് മീസില്‍സ് ഉണ്ടായിരുന്നതായി ബലമായ സംശയമുണ്ടെന്നും, 15 മിനിറ്റോ, അതിലധികമോ നേരം ഈ ട്രെയിനില്‍ യാത്ര ചെയ്ത എല്ലാവരും മുന്‍കരുതലെടുക്കണമെന്നുമാണ് നിര്‍ദ്ദേശം. ഡബ്ലിനില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് 5.05-നാണ് ട്രെയിന്‍ പുറപ്പെട്ടത്.

ഈ ട്രെയിനില്‍ യാത്ര ചെയ്തവര്‍ അടുത്ത 21 ദിവസക്കാലം, അതായത് ഏപ്രില്‍ 18 വരെ മീസില്‍സ് രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഒരു കാരണവശാലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. യാത്രക്കാരില്‍ ആരെങ്കിലും മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കണം.

മൂക്കൊലിപ്പ്, തുമ്മല്‍, കഫക്കെട്ട്, കണ്ണുകള്‍ക്ക് ചുവന്ന നിറമാകുക, പനി, തല, കഴുത്ത് മുതലായ സ്ഥലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ദേഹമാകെ പടരുന്ന ചുവന്ന തടിപ്പുകള്‍ (red rashes) മുതലായവയാണ് മീസില്‍സിന്റെ പൊതുവായ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. ഡോക്ടറുടെ അടുത്ത് എത്തുന്നതിന് മുമ്പായി ഫോണ്‍ വിളിച്ച് കാര്യം പറയണമെന്നും HSE നിര്‍ദ്ദേശിക്കുന്നു. മീസില്‍സിനെതിരായ MMR വാക്‌സിന്‍ എടുക്കാത്തവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

മീസില്‍സ് ഗുരുതരമായാല്‍ മരണം വരെ സംഭവിച്ചേക്കാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion