നികുതി യുദ്ധത്തിൽ യുഎസിന് അതേ നാണയത്തിൽ മറുപടി നൽകാൻ യൂറോപ്യൻ യൂണിയൻ; യുഎസിന് മേൽ ഏർപ്പെടുത്തുക 400 ബില്യന്റെ നികുതിഭാരം

തങ്ങള്‍ക്ക് എതിരായ യുഎസ്എയുടെ വ്യാപാരയുദ്ധത്തില്‍ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ യൂണിയന്‍. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% നികുതി, ഇയുവില്‍ നിന്നുള്ള മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ‘പകരത്തിന് പകരമുള്ള’ 20% നികുതി, കാര്‍, വാഹനങ്ങളുടെ പാര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള 25% നികുതി എന്നിവയ്ക്ക് പകരമായി ഇയുവും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്താന്‍ പോകുകയാണ്. അങ്ങനെ വന്നാല്‍ ഇയുവില്‍ നിന്നും യുഎസിന് 400 ബില്യണ്‍ യൂറോയുടെ അധികനികുതി ചുമക്കേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.

സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് കഴിഞ്ഞ മാസം നികുതി വര്‍ദ്ധിപ്പിച്ചതിന് മറുപടിയായി ഇയു നികുതി വര്‍ദ്ധിപ്പിക്കാന്‍ പോകുന്ന യുഎസ് ഉല്‍പ്പന്നങ്ങളുടെ പട്ടിക ഇന്ന് രാത്രി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച് അംഗരാജ്യങ്ങള്‍ക്ക് ബുധനാഴ്ച വോട്ട് രേഖപ്പെടുത്താം. ഈ നികുതി വര്‍ദ്ധനയുടെ അനന്തരഫലങ്ങള്‍ കാത്തിരുന്ന് മനസിലാക്കിയ ശേഷമാകും കാറുകള്‍, അനുബന്ധ പാര്‍ട്ടുകള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ചതിനോടുള്ള മറുപടി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion