ആശുപത്രികളിൽ കിടക്ക ഒഴിവില്ല: അയർലണ്ടിൽ കസേരകളിലും ട്രോളികളിലും ഇന്ന് ചികിത്സ തേടുന്നത് 492 രോഗികൾ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ഇന്ന് രാവിലെ (ചൊവ്വ) ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 492 എന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 335 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.

97 പേര്‍ ട്രോളികളില്‍ ചികിത്സ തേടുന്ന University Hospital Limerick (UHL)-ല്‍ ആണ് സ്ഥിതി രൂക്ഷം. Cork University Hospital (43), St Vincent’s University Hospital (36), Sligo University Hospital (35), University Hospital Galway (33), Tallaght University Hospital (31) എന്നിവയാണ് പിന്നാലെ. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ബെഡ്ഡ് ലഭിക്കാതെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് Cork University Hospital-ലാണ്- 42.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion