അയർലണ്ട് മലയാളി സാം ചെറിയാൻ നിര്യാതനായി

അയര്‍ലണ്ട് മലയാളിയായ സാം ചെറിയാന്‍ തറയില്‍ (50) നിര്യാതനായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്. ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion