അയർലണ്ടിൽ ചൂടേറുന്നു; വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണേ…

അയര്‍ലണ്ടില്‍ ഉഷ്ണതരംഗം കാരണം ചൂട് ഏറിയ സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൂടുതലായി ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കി Dogs Trust. അന്തരീക്ഷ താപനില 24 ഡിഗ്രി വരെ ഈയാഴ്ച ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നായ്ക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളില്‍ സൂര്യാഘാതത്തിന് കാരണമായേക്കാം.

നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുമ്പോള്‍ തണുപ്പുള്ള രാവിലെകള്‍ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ വെയില്‍ താഴ്ന്ന ശേഷമുള്ള വൈകുന്നേരങ്ങള്‍. വെയിലത്ത് നടത്തുന്നതാണ് മൂന്നില്‍ രണ്ട് സൂര്യാഘാത കേസുകള്‍ക്കും കാരണമാകുന്നത്.

നടത്തത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും, നായ്ക്കള്‍ നന്നായി വെള്ളം കുടിക്കുന്നുവെന്ന് ഉടമകള്‍ ഉറപ്പാക്കുകയും വേണം. ഇടയ്ക്കിടെ തണലത്ത് നിന്ന് വിശ്രമിക്കുകയും ചെയ്യണം.

നിര്‍ത്തിയിട്ട കാറില്‍ ചൂടുള്ള അവസ്ഥയില്‍ നായ്ക്കളെ മാത്രമാക്കി പോകുന്നതും സൂര്യാഘാതത്തിന് കാരണമാകാം.

എല്ലാ നായ്ക്കള്‍ക്കും സൂര്യാഘാതമേല്‍ക്കുമെങ്കിലും Bulldogs, Pugs മുതലായ ഇനങ്ങള്‍ക്ക് ഇതിനുള്ള സാധ്യത 14 മടങ്ങി അധികമാണ്. പ്രായം കൂയി നായ്ക്കള്‍, ഭാരം കൂടിയ നായ്ക്കള്‍, എന്തെങ്കിലും രോഗമുള്ള നായ്ക്കള്‍ എന്നിവയ്ക്കും വേനല്‍ക്കാലത്ത് നല്ല പരിചരണം നല്‍കണം.

നായ്ക്കള്‍ അമിതമായി ശ്വസോച്ഛ്വാസം ചെയ്യുക, കിതയ്ക്കുക, ഡ്രൂളിങ് അമിതമാകുക, ഛര്‍ദ്ദിക്കുക, വയറിളകുക, നടത്തത്തിലും മറ്റും ഏകോപനമില്ലായ്മ അനുഭവപ്പെടുക, അപസ്മാരം, ഉറക്കം തൂങ്ങല്‍, ബോധക്കേട് എന്നിവയെല്ലാം ചൂട് കൂടിയത് കാരണമുള്ള സൂര്യാഘാത (heatstroke) ലക്ഷണങ്ങളാകാം. ഇവ ശ്രദ്ധയില്‍ പെട്ടാല്‍ നായ്ക്കളെ ഉടനെ തണുത്ത സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം മൃഗഡോക്ടറുമായി ബന്ധപ്പെടുക. ശരിയായി ചികിത്സിക്കാതിരുന്നാല്‍ സൂര്യാഘാതം മരണത്തിന് പോലും കാരണമാകാം.

വീട്ടിനകത്തായാലും പുറത്തായാലും നായ്ക്കള്‍ക്ക് തണുപ്പ് ലഭിക്കുന്നു എന്നും, എപ്പോഴും കുടിക്കാന്‍ ശുദ്ധജലം ഉണ്ട് എന്നും ഉറപ്പാക്കുകയും വേണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion