കാന്താരാ ചാപ്റ്റർ 1 ആദ്യ ദിനം നേടിയത് 60 കോടി; വൻ ഹിറ്റിലേയ്‌ക്കോ?

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും പ്രവര്‍ത്തിച്ച ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ ആദ്യ ദിനം നേടിയത് 60 കോടി രൂപ. ഒക്ടോബര്‍ 2-ന് തിയറ്ററിലെത്തിയ ചിത്രം 125 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. 14 കോടിക്ക് നിര്‍മ്മിച്ച ആദ്യ ഭാഗം 400 കോടിക്ക് മേല്‍ കലക്ഷന്‍ നേടിയിരുന്നു.

കാന്താര ചാപ്റ്റര്‍ 1-ന് റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം 1000 കോടി കടന്നേക്കുമെന്നും പ്രവചനമുണ്ട്. ആദ്യ ദിനം കര്‍ണ്ണാടകയില്‍ നിന്നും 18 കോടി നേടിയ ചിത്രം തെലുങ്കില്‍ 12.5 കോടി, ഹിന്ദിയില്‍ 19.5 കോടി, തമിഴില്‍ 5.25 കോടി, മലയാളത്തില്‍ 4.75 കോടി എന്നിങ്ങനെയാണ് കലക്ഷന്‍ നേടിയതെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion