മണിയുടെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ദിവ്യ ഉണ്ണി അല്ല: വിനയൻ

കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് തന്റെ സിനിമയിലെ വേഷം നിരസിച്ച നടി ദിവ്യ ഉണ്ണി അല്ലെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ നായികയാകാന്‍ ദിവ്യ വിസമ്മതിച്ചു എന്ന തരത്തില്‍ ഏറെ നാളായി തുടരുന്ന വിവാദത്തിനിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

തന്റെ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചെയ്ത ഒരു പോസ്റ്റില്‍, ദിവ്യ ഉണ്ണിയല്ലേ മണിയുടെ നായിക ആകാന്‍ വിസമ്മതിച്ചത് എന്ന് ഒരാള്‍ കമന്റ് ചെയ്തതോടെ അതിന് മറുപടി ആയാണ് വിനയന്‍ അത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ നായികയാകാന്‍ ഒരു നടിയെ സമീപിച്ചപ്പോഴാണ് അവര്‍ മണിയുടെ നായികയാകാന്‍ പറ്റില്ലെന്ന് പറഞ്ഞതെന്ന് വിനയന്‍ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അത് ഈ സിനിമ അല്ല..
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്…
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്‌ററന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.
അത് ശരിയുമായിരുന്നു.
ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു..
പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു..
കലാഭവന്‍ മണി കല്യാണ സൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ
അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു..
വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്..

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion