റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയർലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.
അർലണ്ടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഈ മ്യൂസിക് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അയർലണ്ട് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടണ്ടും ആയ ദിബു മാത്യു തോമസ്. ഷാന്റി ആന്റണി അങ്കമാലി സംഗീതം നൽകി ജോസ്‌ന ഷാന്റി ആലപിച്ച ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ടോബി വർഗീസ് ആണ്.
മനുഷ്യ മനസിന്റെ തീവ്ര വികാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനോഹരമായ വരികൾക്ക് അനൂപയും ദിബുവുമാണ് ജീവൻ നൽകിയിരിക്കുന്നത്. എല്ലാവരും ഒരു വട്ടമെങ്കിലും കടന്നു പോയിട്ടുള്ള, അല്ലെങ്കിൽ ആഗ്രഹിച്ചിട്ടുള്ള ജീവിത മുഹൂർത്തങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
ആൽബം കാണാം:
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion