അയർലണ്ടിൽ കഴിഞ്ഞ വർഷം വിറ്റുപോയ കാറുകളിൽ 46 ശതമാനവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് എന്ന് റിപ്പോർട്ട്‌

അയർലണ്ടിൽ 2024-ൽ ആകെ വിൽപ്പന നടത്തിയ കാറുകളിൽ 46 ശതമാനത്തോളം ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു എന്ന് Central Statistics Office’s (CSO) റിപ്പോർട്ട്‌. 2024-ൽ, പുതിയ രജിസ്ട്രേഷനുകളിൽ ഏകദേശം 45.8% ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരുന്നു. 2023-ൽ ഇത് 45% ആയിരുന്നു എന്നും റിപ്പോർട്ട്‌ പറയുന്നു. 2015-ൽ ആകെ രേഖപ്പെടുത്തിയ 1.7%-ൽ നിന്ന് ഇത് വലിയൊരു കുതിച്ചുചാട്ടമാണ് ഇത്.

പോയ വർഷം ഹൈബ്രിഡ് കാറുകൾ ആണ് ഇലക്ട്രിക് കാറുകളേക്കാൾ ജനപ്രിയമായത്. 2023-ൽ പുതിയ കാറുകളിൽ 25.8% ആയിരുന്നു ഹൈബ്രിഡ് എങ്കിൽ 2024-ൽ അത് 31.1% ആയി വളർന്നു.

പക്ഷേ ഇതാദ്യമായി പുതിയ രജിസ്ട്രേഷൻ ലഭിച്ച ഇലക്ട്രിക് കാറുകളുടെ വിൽപ്പന കുറഞ്ഞു എന്നും റിപ്പോർട്ട്‌ പറയുന്നു. 2023-ൽ ആകെ കാറുകളിൽ 19.2% ഇലക്ട്രിക് ആയിരുന്നത്, പോയ വർഷം 14.7% ആയി കുറഞ്ഞു. എങ്കിലും പുതിയ മോഡലുകൾ എത്തുന്നതോടെ ഇലക്ട്രിക് വിപണി വീണ്ടും വളർച്ച പ്രാപിക്കും എന്നാണ് പ്രതീക്ഷ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion