ഫാദർ ഷൈജു നടുവത്താനിയിൽ നയിക്കുന്ന ‘ബേത്സെയ്ദാ ആത്മാഭിഷേക ധ്യാനം’ അയർലണ്ടിലെ County Clare-ലെ Ennis-ൽ

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM UK)-ന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും ബ്രദർ ഷിബു കുര്യനും (AFCM UK) ചേർന്ന് നയിക്കുന്ന ‘ബേത്സെയ്ദാ ആത്മാഭിഷേക’ താമസിച്ചുള്ള ധ്യാനം അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College-ൽ വച്ചു നടത്തപ്പെടുന്നു. ഫെബ്രുവരി 15 ഞായർ രാവിലെ 10.00 മണിക്ക് ആരംഭിച്ച് 17 ചൊവ്വ വൈകുന്നേരം 04.00 മണിക്ക് സമാപിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത് അയർലണ്ടിലെ AFCM Team ആണ്.

പ്രവാസ ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന വ്യക്തികളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും ദൈവവചനം കുളിർമഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങൾ, ആത്മീയ ജീവിതത്തിൽ നവീകരണമുണ്ടാക്കുവാനും, വിശ്വാസത്തിന്റെ പുതുവളിച്ചം സമൂഹത്തിന് പ്രദാനം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ്‌ സഭക്കും, സമൂഹത്തിനും, കുടുംബത്തിനും ഉണർവ്വ് പ്രദാനം ചെയ്യുവാനുമായി ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കുട്ടികൾക്കായി പ്രത്യേക സെഷൻസ് ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
നവീൻ : 0892507409
നിവ്യ : 0870535255
ജയ്സൺ: 0892523699

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion