‘ഷൂട്ട് ചെയ്യുമ്പോൾ കുഞ്ഞിന് വെറും നാല് ദിവസം മാത്രം, എടുക്കാൻ പേടിയായിരുന്നു’: ‘ബേബി ഗേളി’ന്റെ വിശേഷങ്ങളുമായി നിവിൻ പോളി

തിരിച്ചുവരവ് ചിത്രമായ ‘സര്‍വ്വം മായ’ ബോക്‌സ് ഓഫീസില്‍ 100 കോടി കടന്നതിന് പിന്നാലെ നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ബേബി ഗേള്‍’ ജനുവരി 23-ന് തിയറ്ററുകളിലെത്തും.

ബേബി ഗേളും, ചിത്രത്തിന്റെ കഥയുമാണ് ഇതിലെ ഹീറോസ് എന്നും, അടുത്ത തലമുറയുടെ കഥയാണിതെന്നുമാണ് ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ക്കിടെ നിവിന്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ പത്രത്തില്‍ വായിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയിരുന്നുവെന്നും, സംസാരിക്കപ്പെടേണ്ട കഥയാണിതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി തനിക്ക് കുട്ടികളെ ഒരുപാടിഷ്ടമാണെന്നും, എന്നാല്‍ നവജാതശിശുക്കളെ എടുക്കാന്‍ പേടിയാണെന്നും നിവിന്‍ പറയുന്നുണ്ട്. ഷൂട്ടിങ് സമയത്തും അങ്ങനെയായിരുന്നു.

വെറും നാല് ദിവസം മാത്രമായിരുന്നു ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ കുഞ്ഞിന്റെ പ്രായം. ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നതേയുള്ളൂ. നല്ല ചൂടുള്ള സമയമായിരുന്നു. ഇടയ്ക്കിടെ കുഞ്ഞിനെ എസി റൂമിലേയ്ക്ക് കൊണ്ടുപോയി, തിരിച്ച് കൊണ്ടുവരും. കുഞ്ഞും മാതാപിതാക്കളും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടി. ഈ സിനിമയോടുള്ള അവരുടെ കമ്മിറ്റ്‌മെന്റാണിത്. കഥ മനസിലാക്കിയാണ് മാതാപിതാക്കള്‍ സിനിമയ്ക്കായി സമ്മതിച്ചത് എന്നും നിവിന്‍ പറയുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion