അയർലണ്ട് മലയാളികൾക്ക് അഭിമാനമായി എയ്ഡൻ ബോബി; മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കും

അയർലണ്ട് മലയാളികൾക്ക് അഭിമാനം പകർന്നുകൊണ്ട് മൊണാക്കോയിൽ നടക്കുന്ന യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ എയ്ഡൻ ബോബി അയർലണ്ടിനെ പ്രതിനിധീകരിക്കും.

നേരത്തെ അയർലണ്ടിലെ വിവിധ ചെസ്സ് ടൂർണ്ണമെന്റുകളിൽ ചാമ്പ്യന്മാരായി ശ്രദ്ധ നേടിയവരാണ് എയ്ഡൻ ബോബിയും, സഹോദരി എയ്ഞ്ചൽ ബോബിയും.

വെക്സ്ഫോർഡിൽ
നിന്നുള്ള ബോബി തോമസിന്റെയും, സിബി ബേബിയുടെയും മക്കളായ എയ്ഞ്ചലിനും എയ്ഡനും അയർലണ്ടിലെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്നുള്ളതാണ് അഭിലാഷം.

2026 ജൂണിൽ ജോർജിയയിൽ നടക്കുന്ന ജൂനിയർ വേൾഡ് കപ്പിൽ (U12) അയർലണ്ടിനെ പ്രതിനിധീകരിക്കുന്നതിനുള്ള സ്വപ്ന നേട്ടത്തിനായുള്ള പരിശീലനത്തിലുമാണ് എയ്ഡൻ. അയർലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് മാസ്റ്ററുകളിൽ ഒരാളാകാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കൻ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion