എസ്.പി വെങ്കിടേഷ് അന്തരിച്ചു

പ്രസിദ്ധ സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 70 വയസായിരുന്നു.

1980-കളിലും 90-കളിലും മലയാള സിനിമയിൽ നിരവധി ഹിറ്റുകൾക്ക് ഈണം നൽകിയ സംഗീത പ്രതിഭയാണ് എസ്.പി വെങ്കിടേഷ്. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981-ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. അതിനു മുമ്പ് അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടർ ആയി പ്രവർത്തിക്കുകയും, ഓർക്കസ്ട്ര വായിക്കുകയും ചെയ്തിരുന്നു. 1983-ൽ മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ രാജാവിന്‍റെ മകനിലൂടെ എസ്.പി വെങ്കിടേഷ് മലയാളത്തിലെത്തി.  പല ഭാഷകളിലായി 500-ലധികം സിനിമകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്.

വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം, ഹിറ്റ്‌ലർ, കിഴക്കൻ പത്രോസ് തുടങ്ങിയവ അതിൽ ചിലതാണ്.

പൈതൃകം എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion