പുത്തൻ സീരീസുകളും സിനിമകളുമായി എച്ച്ബിഒ മാക്സ് അയർലണ്ടിൽ എത്തുന്നു; സബ്‌സ്‌ക്രിപ്‌ഷൻ 5.99 യൂറോ മുതൽ

യുഎസ് സ്ട്രീമിങ് സര്‍വീസ് ആയ എച്ച്ബിഒ, അയര്‍ലണ്ടിലും യുകെയിലുമായി അടുത്ത മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എച്ച്ബിഒയുടെ കണ്ടന്റുകള്‍ക്ക് പുറമെ വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ്, വാര്‍ണര്‍ ബ്രോസ് ടെലിവിഷന്‍, ഡിസി സ്റ്റുഡിയോസ്, മാക്‌സ് ഒറിജിനല്‍സ് എന്നിവയുടെ ഷോകള്‍, സിനിമകള്‍ എന്നിവയും ഈ സ്ട്രീമിങ് സര്‍വീസൂടെ ലഭ്യമാകും. ലോഞ്ചിന്റെ ഭാഗമായി മാക്സിന്റെ അവാര്‍ഡ് വിന്നിങ് സീരീസ് ആയ ‘The Pitt’ ആദ്യ സീസണിന്റെ ഐറിഷ്, ബ്രിട്ടീഷ് വേര്‍ഷനുകളുടെ പ്രദര്‍ശനവും ഉണ്ടാകും.

ഹൗസ് ഓഫ് ദി ഡ്രാഗണ്‍, യൂഫോറിയ, ഡിസി സ്റ്റുഡിയോസിന്റെ ലാന്റേണ്‍ മുതലായ ഷോകളും, സൂപ്പര്‍മാന്‍, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍, സിന്നേഴ്‌സ്, എ മൈന്‍ക്രാഫ്റ്റ് മൂവീ, ഡ്യൂണ്‍: പാര്‍ട്ട് വണ്‍ മുതലായ സിനിമകളും എച്ച്ബിഒയിലൂടെ ലഭ്യമാകും.

അയര്‍ലണ്ടില്‍ സ്ട്രീമിങ് സര്‍വീസിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വില എത്രയെന്ന് പുറത്തുവിട്ടിട്ടില്ലെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ മാസം 5.99 യൂറോ മുതലാണ് ബേസിക് നിരക്കുകള്‍ ആരംഭിക്കുന്നത്. 20 യൂറോ വരെയുള്ള പാക്കേജുകള്‍ ലഭ്യമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion