വെറും 7 യൂറോയ്ക്ക് വെജ് പുലാവും, ബട്ടർ ചിക്കൻ/വെജ് കുറുമ കറിയും; വമ്പൻ ചാരിറ്റി ധനസമാഹരണ ഭക്ഷണ ചലഞ്ചുമായി അയർലണ്ട് മലയാളികൾ

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണത്തിനായി NorthWest 10K, GoMart Supermarket എന്നിവര്‍ സഹകരിച്ച് ഭക്ഷണ ചലഞ്ച് നടത്തപ്പെടുന്നു. വെജ് പുവാലിനൊപ്പം ബട്ടര്‍ ചിക്കന്‍ അല്ലെങ്കില്‍ വെജ് കുറുമ എന്നിവ വെറും 7 യൂറോയ്ക്ക് ലഭിക്കപ്പെടുന്ന ഭക്ഷണ ചലഞ്ചില്‍ പങ്കെടുക്കുക വഴി ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് പോകുക. ലഭിക്കുന്ന തുക മാര്‍ച്ച് 14-ന് Letterkenny-യിലെ GoMart Supermarket-ല്‍ പകല്‍ 12 മണിക്കും 2 മണിക്കും ഇടയില്‍ ശേഖരിച്ച് NorthWest 10K വഴി ചാരിറ്റികള്‍ക്ക് കൈമാറും.

പ്രീ ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കപ്പെടുക.

ഓണ്‍ലൈനില്‍ പ്രീ ഓര്‍ഡര്‍ നല്‍കാനായി: https://forms.gle/ZB92483rfTzF4y1M8

ഫോണ്‍ വഴി പ്രീ ഓര്‍ഡര്‍ നല്‍കാനായി: അനില്‍ അമ്പാട്ട് – 087 9427840

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion