സ്ത്രീകൾ മാത്രമല്ല, സമൂഹത്തിൽ പുരുഷന്മാരും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു: ദുരനുഭവം തുറന്നു പറഞ്ഞ് ടിനി ടോം

തനിക്ക് കുട്ടിക്കാലത്തുണ്ടായ വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് നടന്‍ ടിനി ടോം. പുരുഷന്മാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെയാണ് താന്‍ അത്തരമൊരു സംഭവത്തിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. താന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്ത് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരാള്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും, ഭയം കാരണം അന്ന് അത് ആരോടും പറയാന്‍ സാധിച്ചില്ലെന്നും ടിനി ഓര്‍ത്തെടുക്കുന്നു. സ്ത്രീകളെ ദുരുപയോഗം ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക വിഷമം തനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ അതിനാല്‍ തന്നെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പഴയ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞു. പിന്നീട് മിമിക്രി പരിപാടികള്‍ക്കായി യാത്ര ചെയ്തിരുന്ന കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ സമാനമായ രീതിയില്‍ മറ്റൊരാള്‍ തന്നെ ശല്യം ചെയ്യാന്‍ ശ്രമിച്ച കാര്യവും അദ്ദേഹം പങ്കുവച്ചു. ഒരിക്കല്‍ പരിപാടി കഴിഞ്ഞ ക്ഷീണത്തില്‍ രാത്രി ട്രെയിന്‍ വരും വരെ ഒന്ന് ഉറങ്ങാനായി സ്റ്റേഷനിലെ ഒരു ബെഞ്ചില്‍ കിടക്കുകയായിരുന്ന താന്‍ ആരോ ദേഹത്ത് തൊടുന്നത് മനസിലാക്കി പെട്ടെന്ന് ഞെട്ടിയെണീറ്റു. നോക്കുമ്പോള്‍ ഒരു പുരുഷന്‍ അടുത്തിരുന്ന് തന്റെ (ടിനിയുടെ) കാലില്‍ തടവുകയാണ്. തൊട്ടടുത്ത നിമിഷം താന്‍ അയാളെ ഒരൊറ്റ ചവിട്ട് ചവിട്ടിയെന്നും, തെറിച്ചുവീണ അയാള്‍ ഒന്നും പറയാതെ എഴുന്നേറ്റ് പോയെന്നും ടിനി പറയുന്നു. ഇത്തരം അനുഭവങ്ങള്‍ ഒരാളുടെ മനസ്സില്‍ എത്രത്തോളം ആഴത്തില്‍ മുറിവുണ്ടാക്കുന്നു എന്നതിനെക്കുറിച്ചാണ് ടിനി ടോമിന്റെ തുറന്നുപറച്ചില്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion