കോർക്കിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്ന് ഗാർഡ

കോര്‍ക്ക് കൗണ്ടിയിലെ വീട്ടില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ഗാര്‍ഡ. വെള്ളിയാഴ്ചയാണ് Ballincollig-ലെ Innishmore Park-ലുള്ള വീട്ടില്‍ കെല്ലി ക്രെമിന്‍ (32) എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ മരണകാരണം വീഴ്ചയിലുണ്ടായ പരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് ഗാര്‍ഡ സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്രെമിന്റെ സംസ്‌കാരം വരും ദിവസങ്ങളില്‍ നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion