നാഷണൽ ലോട്ടറി ലോട്ടോ പ്ലസ് നറുക്കെടുപ്പിലെ ഒരു മില്യൺ യൂറോ കോർക്ക് സ്വദേശിക്ക്

ഐറിഷ് ലോട്ടറിയുടെ സ്‌പെഷ്യല്‍ ലോട്ടോ പ്ലസ് റാഫിളിന്റെ 1,000,500 യൂറോ സമ്മാനം കോര്‍ക്ക് സ്വദേശിക്ക്. ശനിയാഴ്ച രാത്രി നറുക്കെടുത്ത 1725 നമ്പര്‍ ടിക്കറ്റിനാണ് വമ്പന്‍ തുക സമ്മാനം ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈനിലാണ് വിജയി ടിക്കറ്റ് എടുത്തത്. അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ നാലാമത്തെ മില്യണയറാണ് ഇത്.

നറുക്കെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 500 യൂറോ സമ്മാനം ലഭിച്ച എല്ലാവരുടെയും ടിക്കറ്റുകള്‍ ഒരിക്കല്‍ കൂടി നറുക്കെടുത്ത ശേഷമാണ് 1 മില്യണ്‍ യൂറോയുടെ വിജയിയെ തീരുമാനിച്ചത്. ഇതോടെ ഇയാള്‍ക്ക് 1 മില്യണും 500 യൂറോയും ലഭിക്കും.

ഇയാള്‍ക്ക് പുറമെ ശനിയാഴ്ചത്തെ പ്രധാന നറുക്കെടുപ്പില്‍ കില്‍ഡെയര്‍, ഗോള്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് 42,191 യൂറോ വീതവും സമ്മാനം ലഭിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion