കോര്‍ക്കിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Viatris അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. 2028-ഓടെ പ്രര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ 200-ഓളം പേര്‍ക്ക് ജോലി നഷ്ടമാകും. അതേസമയം ജോലിക്കാരെ ഉടനെ പിരിച്ചുവിടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2028 ജൂണ്‍ വരെ റിഡന്‍ഡന്‍സിയും ഉണ്ടാകില്ല. കഴിഞ്ഞ 40 വര്‍ഷമായി കോര്‍ക്കിലെ Leeside-ല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Viatris.
ജെനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Mylan-മായി മുമ്പ് Pfizer-മായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന Upjohn എന്ന കമ്പനി ലയിപ്പിച്ചാണ് ഈയിടെ Viatris രൂപംകൊണ്ടത്. വിപണിയിലെ വെല്ലുവിളികളും, Leeside പ്രദേശത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങളുമാണ് അടച്ചുപൂട്ടലിന് കാരണമായി പറയുന്നത്. അതേസമയം ഗോള്‍വേ, ഡബ്ലിന്‍ എന്നിവിടങ്ങളിലെ തങ്ങളുടെ പ്ലാന്റുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും Viatris വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW