കോവിഡാനന്തര തൊഴിലില്ലായ്മയിൽ നിന്നും അയർലണ്ട് കരകയറി; സഹായകമായത് സർക്കാർ പദ്ധതികൾ

കോവിഡ് കാലത്ത് സംഭവിച്ച തൊഴിലില്ലായ്മയില്‍ നിന്നും അയര്‍ലണ്ട് കരകയറിയതായും, ഏകദേശം എല്ലാ പ്രായക്കാരും തൊഴിലുള്ളവരായി മാറിയതായും Irish Human Rights and Equality Commission, Economic and Social Research Institute (ESRI) എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മ പൊതുവില്‍ കുറഞ്ഞതായും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പും ശേഷവും രാജ്യത്തുള്ള തൊഴിലില്ലായ്മാ നിരക്കും, കോവിഡിന്റെ പ്രത്യാഘാതങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ കോവിഡാനന്തര തൊഴിലില്ലായ്മയിലും നിന്നും കരകയറാന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ വലിയ രീതിയില്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ … Read more

സയന്റോളജിയുടെ സാമൂഹിക പ്രതിബദ്ധതാ അവാർഡിന് അർഹരായി രണ്ട് അയർലണ്ട് മലയാളികൾ

Scientology Community Centre Dublin-ന്റെ ‘The Help’ അവാര്‍ഡിന് അര്‍ഹരായി അയര്‍ലണ്ട് മലയാളികളായ പ്രിന്‍സ്, ബിജു എന്നിവര്‍. അയര്‍ലണ്ടിലെ സമൂഹത്തില്‍ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതിനായി 2019-ലാണ് ‘The Help’ അവാര്‍ഡിന് സയന്റോളജി തുടക്കം കുറിച്ചത്. പ്രിന്‍സിനെയും, ബിജുവിനെയും കൂടാതെ സമൂഹത്തിലെ നാനാതുറകളില്‍ ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ആളുകളും, കമ്മ്യൂണിറ്റികളും 2024-ലെ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദം അറിയിക്കുന്നതായി സയന്റോളജി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അയർലണ്ടിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യനിയമവും, ബന്ധപ്പെട്ട വിവാദവും എന്ത്? പ്രവാസികൾക്ക് ഗുണകരമാകുമോ?

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യ നിയമവുമായി (Hate Crime Legislation) ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുകയാണ്. നിയമത്തെ ആദ്യം പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein പിന്നീട് നിലപാട് മാറ്റുകയും, മറ്റ് പലയിടത്ത് നിന്നും നിയമത്തനെതിരായ സ്വരങ്ങള്‍ ഉയരുന്നതും തുടരുകയാണ്. ഈ സാഹചര്യത്തില്‍ എന്നതാണ് ഈ നിയമമെന്നും, ഇത് നടപ്പിലാക്കുന്നതിനെ ആരൊക്കെ, എന്തിനൊക്കെ എതിര്‍ക്കുന്നു എന്നും വിശകലനം ചെയ്യുകയാണിവിടെ. എന്താണ് വിദ്വേഷ കുറ്റകൃത്യ ബില്‍? നിലവില്‍ മുന്നോട്ടുവച്ചിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്‍ പാസാകുകയാണെങ്കില്‍ അത് അറിയപ്പെടുക … Read more

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഇന്ന് ഏറ്റുവാങ്ങും

യു.കെയിലെ University of Manchester-ന്റെ ഹോണററി ഡോക്ടറേറ്റ് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് ഇന്ന് ഏറ്റുവാങ്ങും. സാഹിത്യം, പൊതുജീവനം എന്നിവയ്ക്ക് ഹിഗ്ഗിന്‍സ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് Honorary Doctorate of Letters honoris causa (excellence in the arts) നല്‍കി ആദരിക്കുന്നത്. University of Manchester ചാന്‍സലറായ നസീര്‍ അഫ്‌സല്‍ ആണ് ഡോക്ടറേറ്റ് സമ്മാനിക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി പ്രസഡന്റ് ഹിഗ്ഗിന്‍സ് ഇന്ന് രാവിലെ മാഞ്ചസ്റ്ററിലേയ്ക്ക് പുറപ്പെട്ടു. ഒപ്പം അടുത്ത അഞ്ച് വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ … Read more

അയർലണ്ടിൽ വെറും 2.35 യൂറോയ്ക്ക് വർഷം മുഴുവൻ സൗജന്യ യാത്ര; പുതിയ ലീപ് കാർഡ് തട്ടിപ്പുമായി വിരുതന്മാർ

ഓണ്‍ലൈന്‍ വഴി ലീപ് കാര്‍ഡ് വില്‍പ്പന തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നല്‍കി Transport for Ireland (TFI). Transport for Ireland എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ TFI അധികൃതര്‍ വ്യക്തമാക്കി. വെറും 2.35 യൂറോ നല്‍കി ലീപ് കാര്‍ഡ് സ്വന്തമാക്കിയാല്‍ ഒരു വര്‍ഷം മുഴുവന്‍ സൗജന്യയാത്ര നടത്താം എന്നാണ് വ്യാജ പേജില്‍ നല്‍കിയിരിക്കുന്ന പരസ്യം. കാര്‍ഡ് വാങ്ങാനായി ക്ലിക്ക് ചെയ്യാന്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. അതേസമയം … Read more

അയർലണ്ടിൽ 8.9 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട് സമ്മാനം നേടി ഭാഗ്യശാലി; ടിക്കറ്റ് വിറ്റത് ലിമറിക്കിൽ

അയര്‍ലണ്ടില്‍ 8.9 മില്യണ്‍ യൂറോയുടെ ജാക്ക്‌പോട്ട് സമ്മാനം നേടി ഭാഗ്യശാലി. ശനിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടറി ടിക്കറ്റിനാണ് വമ്പന്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് ഉടമ ആരെന്ന് കണ്ടെത്തിയിട്ടില്ലെന്നും, ടിക്കറ്റ് വിറ്റത് കൗണ്ടി ലിമറിക്കിലാണെന്നും നാഷണല്‍ ലോട്ടറി അറിയിച്ചു. 01, 09, 10, 14, 26, 40 എന്നിവയും, ബോണസായ 04-ഉം ആണ് €8,970,934 സമ്മാനം ലഭിച്ച നമ്പറുകള്‍. ടിക്കറ്റ് എടുത്തവര്‍ നമ്പറുകള്‍ കൃത്യമായി പരിശോധിച്ച് സമ്മാനമുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ പറഞ്ഞു. സമ്മാനം … Read more

കിൽഡെയറിൽ നടുറോഡിൽ പട്ടാപ്പകൽ കൊള്ള; സ്ത്രീയെ കാറിന് പുറത്തേയ്ക്ക് വലിച്ചിറക്കി കൊള്ളയടിച്ചു

കൗണ്ടി കില്‍ഡെയറിലെ N7 റോഡില്‍ പട്ടാപ്പകല്‍ കൊള്ള. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ജങ്ഷന്‍ 7-നും 8-നും ഇടയില്‍ Kill പ്രദേശത്ത് വച്ചാണ് അക്രമി ഒരു സ്ത്രീയെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് കൊള്ള നടത്തിയത്. സ്ത്രീയുടെ കാറിന് മുന്നിലായി തന്റെ കാര്‍ നിര്‍ത്തിയ അക്രമി ഞൊടിയിടയില്‍ സ്ത്രീക്ക് അടുത്തെത്തി കാറില്‍ നിന്നും ഇവരെ വലിച്ച് പുറത്തിട്ട ശേഷം ഏതാനും വസ്തുക്കള്‍ കൊള്ളയടിക്കുകയും, ശേഷം തന്റെ കാറില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. സംഭവത്തില്‍ സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും … Read more

ഡബ്ലിനിൽ സ്‌കൂൾ കുട്ടികളെ അക്രമിച്ചയാളെ കീഴടക്കാൻ മുന്നിട്ടിറങ്ങി ഹീറോ ആയ ഡെലിവറി ജീവനക്കാരൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ കത്തികൊണ്ട് ആക്രമിച്ച പ്രതിയെ കീഴടക്കാന്‍ മുന്നിട്ടിറങ്ങി രാജ്യത്തിന്റെ ഹീറോ ആയ ബ്രസീലിയന്‍ പൗരന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഡെലിവറി ജോലി ചെയ്യുന്ന Caio Benicio ആണ് ഈ വരുന്ന ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ Finanna Fail ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയില്‍ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുക. കഴിഞ്ഞ നവംബര്‍ 23-നാണ് ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ സ്‌കൂളിന് സമീപം വച്ച് അക്രമി മൂന്ന് സ്‌കൂള്‍ … Read more

ലിമറിക്കിൽ തോക്കും ഉണ്ടകളുമായി ഒരാൾ പിടിയിൽ

ലിമറിക്ക് സിറ്റിയില്‍ തോക്കുകളും, വെടിയുണ്ടകളുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും രണ്ട് തോക്കുകളും, വെടിയുണ്ടകളും പിടിച്ചെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ശനിയാഴ്ച എന്നിസ് ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി.

അയർലണ്ടിൽ ഒരിടവേളയ്ക്ക് ശേഷം ചൂട് എത്തുന്നു; താപനില 19 ഡിഗ്രി വരെ ഉയരും

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ചൂട് ഉയരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും, പലയിടത്തും 19 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം ബുധനാഴ്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും മഴയെത്തും. ഇന്ന് (ഞായര്‍) പൊതുവെ നല്ല വെയില്‍ ലഭിക്കും. 15 മുതല്‍ 18 ഡിഗ്രി വരെയാണ് പരമാവധി താപനില ഉയരുക. വൈകുന്നേരം നേരിയ ചാറ്റല്‍മഴ പെയ്‌തേക്കാം. രാത്രിയില്‍ താപനില 7 മുതല്‍ 3 ഡിഗ്രി വരെ … Read more