ഡൺഡ്രം ഷോപ്പിംഗ് സെന്ററിന് സമീപം Child Minder -റെ ആവശ്യമുണ്ട്

ഡൺഡ്രം ഷോപ്പിംഗ് സെന്റർ, യു.സി.ഡി കോളേജ് എന്നിവയ്ക്ക് സമീപം മൂന്ന് വയസുകാരനെ നോക്കാൻ  Child Minder -റെ  ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ബന്ധപെടുക  0892392778 (WhatsApp )

Ingredients Butcher – ഷോപ്പിൽ ഈസ്റ്റർ സ്പെഷ്യൽ മൽസ്യ, മാംസ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.നാടൻ കോഴി ഒന്നിന് €3

അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് Ingredients – ലെ Butcher ഷോപ്പിൽ ഈസ്റ്റർ  പ്രമാണിച്ചു വിവിധ  മൽസ്യ, മാംസ ഉത്പന്നങ്ങൾ ലഭ്യമാണ്. Ingredients Finglas , Bray ഷോപ്പുകളിലാണ് താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നത്. പോത്ത് , മുയൽ, കാട , മാൻ , പന്നി , Goat , Lamb , നാടൻ കോഴി എന്നിവയുടെ ഇറച്ചിയും.നെയ്മീൻ, സ്രാവ്, ചൂര (Tuna ) തുടങ്ങി വിവിധയിനം മത്സ്യങ്ങളും ലഭ്യമാണ്. നാടൻ കോഴി ഒന്നിന് 3 യൂറോ നിരക്കിൽ ലഭ്യമാണ്.

നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു

നോർത്ത് ഡബ്ലിനിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ ഫിൻഗ്ലാസ്സിലെ Deanstown Avenue-വിലാണ് സംഭവം. 20-ലേറെ പ്രായമുള്ള പുരുഷനാണ് കൊല്ലപ്പെട്ടത്. രാവിലെ 4.30-ഓടെയാണ് ഗാർഡയും അടിയന്തര രക്ഷാ സേനയും വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നത്. വെടിയുണ്ട ശരീരത്തിൽ ഏറ്റ നിലയിൽ കണ്ടെത്തിയ ചെറുപ്പക്കാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതശരീരം പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ഗാർഡ, ഇതിനെ പറ്റി എന്തെങ്കിലും വിവരമുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.Finglas Garda Station on … Read more

ആറാടാം കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം.. ISL ഫൈനൽ ലൈവ് സ്ട്രീമിംഗ് ഡബ്ലിനിൽ

അയർലൻഡിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനും കായികപ്രേമികളെയും ആവേശത്തിലാഴ്ത്താൻഡബ്ലിനിലെ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കുന്ന ISL ലൈവ് സ്ട്രീമിംഗ്.കൊമ്പൻമാരുടെ വമ്പൻ പോരാട്ടം ഒരുമിച്ച് കാണാം.. ആഘോഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ്v/sഹൈദരാബാദ് *ഞായർ @ 14 .00 മുതൽ Donaghmore Ashbourne GAA Club, A84 YY47. നിന്നും *ബിഗ് സ്‌ക്രീനിൽ ഫൈനൽ പോരാട്ടം കാണാം എല്ലാം കണ്ണുകളും ഗോവ ഫത്തോർദ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുമ്പോൾ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും സ്വാഗതം പ്രവേശനം സൗജന്യം CONTACT : 0892231291 ,0899736931

ചെലവ് കുറഞ്ഞ വീട് സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡബ്ലിൻ കൗണ്ടി കൗൺസിൽ, Kilcarbery Grange സ്കീമിലുൾപ്പെട്ട വീടുകളുടെ അപേക്ഷ മാർച്ച് 1 മുതൽ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗണ്സിലിന്റെ ചെലവ് കുറഞ്ഞ വീടുകൾക്കുള്ള പൈലറ്റ് സ്‌കീമിൽ ഉൾപ്പെട്ട 3,4 ബെഡ്‌റൂം വീടുകൾ സ്വന്തമാക്കാനിതാ ഒരു സുവർണ്ണാവസരം. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെയും Adwood ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് Kilcarbery Grange scheme. മോർട്ട്ഗേജ് അംഗീകാരമുള്ളവർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കുമാണ് ഈ സ്‌കീമിൽ അപേക്ഷിക്കാൻ അർഹത. വീട് വാങ്ങുന്നവർ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ വില €245,600 ഉം പരമാവധി വില €285,300 ഉം ആയിരിക്കും. യോഗ്യരായ എല്ലാ അപേക്ഷകരുടെയും വീടുകളുടെ അലോക്കേഷൻ ക്രമം … Read more

ഒറ്റ ടിക്കറ്റിൽ ഡബ്ലിനിൽ എവിടെയും യാത്ര; 90 Minute Fare പദ്ധതി ആരംഭിച്ചു

Transport for Ireland’s (TFI)-ന്റെ പുതിയ ’90 Minute Fare’ പദ്ധതിക്ക് ഡബ്ലിനില്‍ തുടക്കമായി. ഞായറാഴ്ച മുതല്‍ ആരംഭിച്ച പദ്ധതി വഴി ഇനിമുതല്‍ ഒറ്റ ടിക്കറ്റില്‍ ഡബ്ലിനിലെ മിക്ക പൊതുഗതാഗതസംവിധാനത്തിലും യാത്ര ചെയ്യാം. Dublin Bus, Luas, ഭൂരിഭാഗം DART, commuter rail, Go-Ahead Ireland services എന്നിവയിലാണ് ഈ സൗകര്യം. BusConnects programme-മായി ബന്ധപ്പെട്ട് National Transport Authority (NTA) ആണ് പദ്ധതി നടപ്പിലാക്കുന്നത്. TFL Leap Card ഉപയോഗിച്ച് ടിക്കറ്റെടുത്താല്‍ 2.30 യൂറോ ആണ് … Read more

ഡബ്ലിനിലെ വീട്ടിൽ വൃദ്ധൻ മരിച്ച നിലയിൽ

ഡബ്ലിനിലെ വീട്ടില്‍ 60-ലേറെ പ്രായമുള്ള പുരുഷനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. Balbriggan-ലുള്ള ഒരു വീട്ടിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് സീല്‍ ചെയ്ത ഗാര്‍ഡ തെളിവെടുപ്പും, ഫോറന്‍സിക് പരിശോധനയും നടത്തിവരികയാണ്. അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഡബ്ലിനിൽ നിന്നും കാണാതായ 24-കാരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ യുവാവിനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 16 ചൊവ്വാഴ്ചയാണ് Clondalkin പ്രദേശത്ത് നിന്നും ഹാസിഫ് ഖാന്‍ എന്ന 24-കാരനെ കാണാതായത്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹാസിഫിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ Clondalkin Garda Station on 01 666 7600, the Garda Confidential Line … Read more