അയർലണ്ടിൽ ‘ദുൽഖർ സൽമാൻ’ എത്തുന്നു!

ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ ‘റോസ് ബ്രാന്‍ഡ്’ കൈമ റൈസും, ബസ്മതി റൈസും ഇതാദ്യമായി അയര്‍ലണ്ടില്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി കേരളത്തിലും, ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ക്കുമിടയില്‍ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവ തയ്യാറാക്കാനായുള്ള ആദ്യ ചോയ്‌സ് ആണ് റോസ് ബ്രാന്‍ഡ് റൈസ്. കൊതിയൂറുന്ന ഒരു ബിരിയാണിക്കാലം അയര്‍ലണ്ടുകാര്‍ക്ക് സമ്മാനിക്കാനായി സോള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് ആണ് റോസ് ബ്രാന്‍ഡ് റൈസ് ഇവിടെ അവതരിപ്പിക്കുന്നത്. ഇനിമുതല്‍ അയര്‍ലണ്ടിലെ ഏഷ്യന്‍ ഷോപ്പുകളില്‍ മിതമായ നിരക്കില്‍ റോസ് ബ്രാന്‍ഡിന്റെ കൈമ, … Read more

ലൌത്ത് കമ്പനി Suretank ല്‍ 80 തൊഴില്‍ അവസരങ്ങള്‍

എഞ്ചിനീയറിംഗ് സേവന ദാതാവായ Suretank  കമ്പനിയുടെ ലൗത്ത് സ്ഥാപനങ്ങളിൽ  80 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. 2025-ഓടെ കമ്പനിയുടെ വാർഷിക വരുമാനം €50 ദശലക്ഷത്തിൽ നിന്ന് €75 ദശലക്ഷമായി ഉയര്‍ത്താനുള്ള ഭാഗമായാണ് ഈ നിയമനം. 1995-ൽ സ്ഥാപിതമായ Suretank , ഡൺലീർ, കൗണ്ടി ലൗത്തിൽ ആസ്ഥാനമായാണ് പ്രവർത്തിച്ചു വരുന്നത്. ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ, ഫാർമ, മറൈൻ, എനർജി കമ്പനികൾക്ക് മൊഡ്യുലാർ, ടാങ്ക് സേവനങ്ങള്‍ നൽകുന്നു. മുന്‍പ് ഓഫ്ഷോർ ഓയിൽ, ഗ്യാസ് മേഖലകളിൽ പ്രവര്‍ത്തിച്ചിരുന്ന കമ്പനി, ഇപ്പോൾ ഓഫ്ഷോർ വിൻഡ്, … Read more

ഡബ്ലിൻ ഓഫിസിൽ ജീവനക്കാരെ പിരിച്ചുവിടാനോരുങ്ങി ടിക്‌ടോക്ക്

ഡബ്ലിനിലെ ടിക്‌ടോക്ക് ജീവനക്കാരെ ബാധിക്കുന്ന ഏറ്റവും പുതിയ പിരിച്ചുവിടൽ നീക്കവുമായി സോഷ്യൽ മീഡിയ കമ്പനി. ടിക്‌ടോക്ക് ഗ്ലോബൽ തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി, ഡബ്ലിനിലുള്ള ഒരു വിഭാഗം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിൽ പ്രധാന മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ. ടിക്‌ടോക്കിന്റെ ഗ്രാൻഡ് കനാൽ ഓഫീസില്‍ 3,000 ഓളം ജീവനക്കാര്‍ ആണ് ജോലി ചെയത് വരുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ പിരിച്ചുവിടൽ നടപടികൾ ഏഷ്യ, മിഡിൽ … Read more

ഏർ ലിംഗസ് 2025 എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഏർ ലിംഗസ് എയർലൈൻ 2025ലെ എയർക്രാഫ്റ്റ് എഞ്ചിനീയർ അപ്രെന്റിസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. നാല് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം, പൂർണ്ണ യോഗ്യത നേടിയ എയർക്രാഫ്റ്റ് എഞ്ചിനീയറാകുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നു. ഈ പരിശീലന പദ്ധതി SOLAS (ഷാനണിലെ സ്റ്റേറ്റ് ഫർതർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഏജൻസി), ഡബ്ലിൻ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (TUD), സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (SETU) എന്നിവയുമായി ചേർന്നാണ് നടത്തുന്നത്. പരിശീലനത്തിന്റെ നാല് … Read more

അയര്‍ലണ്ടില്‍ 1,200 പേര്‍ക്ക് ജോലി നല്‍കാന്‍ കൊറിബ് ഓയിൽ ; 5 വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍

സർവീസ് സ്റ്റേഷന്‍ എനർജി കമ്പനിയായ കൊറിബ് ഓയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിലെ സ്റ്റോറുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ 1,200 പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൊറിബ് ഓയിൽ ഇപ്പോൾ അയര്‍ലണ്ടില്‍ ഉള്ള സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം കുറഞ്ഞത് നാല് പുതിയ സർവീസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കോർക്കിലെ മോഡൽ റോഡിലെ ആദ്യത്തെ സ്റ്റോർ ഈ മാസം തന്നെ തുറക്കും, ഇത് 30 പുതിയ തൊഴിലവസരങ്ങൾ … Read more

ഐറിഷ് ടെക് കമ്പനി Workhuman പുതിയ ഇന്നൊവേഷൻ ഹബ് ഡബ്ലിൻ സിറ്റി സെന്ററിൽ തുറന്നു

ക്ലൗഡ്-ബേസ്ഡ് HR സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഐറിഷ് ടെക് കമ്പനി Workhuman ഡബ്ലിനിലെ ഡേം സ്ട്രീറ്റിലെ വീവർക്ക് വൺ സെൻട്രൽ പ്ലാസയിൽ പുതിയ ഇൻവൊവേഷൻ ഹബ് തുറന്നു. ഡബ്ലിൻ 12-ലെ പാർക്ക് വെസ്റ്റിലുള്ള സ്ഥാപനത്തിന് പുറമേ, സിറ്റി സെന്റെറില്‍  സ്ഥാപിച്ചിരിക്കുന്ന ഈ ഹബ് കമ്പനിയുടെ സാന്നിധ്യത്തെയും വികസനത്തെയും  കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു. ഈ പുതിയ ഹബ് അയര്‍ലണ്ടിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും, അവരുടെ നിരന്തരമായ ഉൽപ്പന്ന നവീകരണത്തിനും AI- powered എംപ്ലോയി റെക്കഗ്നിഷൻ സൊല്യൂഷനുകളുടെ മുന്നേറ്റത്തിനും പ്രധാന … Read more

ഡബ്ലിനിൽ യൂറോപ്യൻ ആസ്ഥാനം തുറന്ന് AI കമ്പനി ക്രുസോ; 100 പുതിയ തൊഴിൽ അവസരങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്രുസോ യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ തുറക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡബ്ലിനിൽ നെറ്റ്‌വർക്കിംഗ്, സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ്, കസ്റ്റമർ സക്സസ്, സപ്പോർട്ട് എന്നീ വകുപ്പുകളിലെ നിരവധി തസ്തികകളിൽ നിയമനം നടക്കും. ക്രുസോ AI-ഓപ്റ്റിമൈസ്ഡ് ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. 2023 ഡിസംബർ മാസത്തിൽ, കമ്പനി യൂറോപ്പിൽ ആദ്യ ഡേറ്റാ സെന്റർ ഐസ്‌ലാൻഡിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജിയൊതെർമൽ ഊർജം ഉപയോഗിച്ചാണ് … Read more

ഐറിഷ് ടെക് കമ്പനിയായ അർഡാനിസില്‍ 30 പുതിയ തൊഴിലവസരങ്ങള്‍

ഐറിഷ് ടെക് കമ്പനിയായ അർഡാനിസ് ടെക്നോളജീസ് 30 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു. സോഫ്റ്റ്‌വെയർ, ഡിജിറ്റൽ കൺസൾട്ടിംഗ് മേഖലകളിൽ സേവനം നൽകുന്ന കമ്പനി, ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ നൽകുകയാണ് ലക്ഷ്യം. പുതിയ തസ്തികകൾ 2024 സെപ്തംബറിലെ വിപുലീകരണത്തിന്‍റെ ഭാഗമായുള്ളതാണ്. അന്ന് AI കാള്‍ സെന്റർ ടൂളിന്റെ വികസനത്തിന് വേണ്ടി കമ്പനി 20 തസ്തികകൾ സൃഷ്ടിച്ചിരുന്നു. അർഡാനിസ് തങ്ങളുടെ അന്താരാഷ്ട്ര ക്ലയന്റുകള്‍ക്ക് വേണ്ടി അനുഭവസമ്പന്നരായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സ്ക്രം മാസ്റ്റർമാർ, സോഫ്റ്റ്‌വെയർ ആർക്കിടെക്ടുമാർ, ഡെവ്‌ഓപ്‌സ് എഞ്ചിനീയർമാർ, … Read more

മെറ്റയിലെ ജീവനക്കാരെ പിരിച്ചുവിടല്‍ ഫെബ്രുവരി 10 മുതല്‍

ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത 5 ശതമാനത്തോളം ജീവനക്കാരെ കുറയ്ക്കുമെന്നു കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിന് പിന്നാലെ,പിരിച്ചുവിടുന്ന നടപടി ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മെറ്റ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഫെബ്രുവരി 10ന് രാവിലെ അഞ്ചുമണി മുതല്‍ ജീവനക്കാര്‍ക്ക്  മെയില്‍ മുഖേന ലഭ്യമാകും. പതിവിനുവിപരീതമായി ഫെബ്രുവരി 10ന് ഓഫിസ് തുറന്നുപ്രവര്‍ത്തിക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കിയിതായാണ് റിപ്പോര്‍ട്ടുകള്‍. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ പ്രധാന യുഎസ് കമ്പനികള്‍ക്കിടയില്‍ ഒരു സാധാരണ രീതിയാണ്. മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം  സമാനമായ വെട്ടിക്കുറവുകള്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലുള്ളത് … Read more

പി.ടി.എസ്.ബി.യിൽ 300 പേര്‍ക്ക് ജോലി നഷ്ടം ; ബാങ്ക് സ്ഥിരീകരിച്ചു

പെർമനെന്റ് ടി.എസ്.ബി (PTSB) ഈ വർഷം തങ്ങളുടെ 300 ജീവനക്കാരെ കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച സ്വമേധയാ വിരമിക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് ഈ തീരുമാനമെടുത്തത്. ഡിസംബറിൽ, ബാങ്ക് അറിയിച്ചത്  ഒക്ടോബറിൽ സീനിയർ മാനേജർമാർക്കായി ആരംഭിച്ച വിരമിക്കല്‍ പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കുമെന്നാണ്. ആ സമയത്ത് ഫിനാൻഷ്യൽ സർവീസ് യൂണിയൻ (FSU) 500 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടം ഉണ്ടാവാമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് PTSB അവകാശപ്പെട്ടിരിന്നു. എന്നാൽ, ഇന്ന് ബാങ്ക് നൽകിയ അപ്ഡേറ്റിൽ … Read more