അയർലണ്ടിന്റെ മഹാ മേള ‘കേരളാ ഹൗസ് കാർണിവൽ 2025’ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

By Rose Malayalam Desk

അയര്‍ലണ്ടിലെ മഹാമേളയായ ‘കേരളാ ഹൗസ് കാര്‍ണിവല്‍ 2025’ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജൂണ്‍ 21 ശനിയാഴ്ച Co Meath-ലെ Fairyhouse Racecourse-ല്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 9 മണി വരെ നടക്കുന്ന മേളയിലേയ്ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

നാളെ നടക്കുന്ന 13-ആമത് കേരളാ ഹൗസ് കാര്‍ണിവലിലെ വിശിഷ്ടാതിഥി സിനിമാ താരം മമിത ബൈജു ആണ്.

രാവിലെ 10 മണിക്ക് മേള കൊടിയേറുന്നതിന് പിന്നാലെ ആര്‍ട്‌സ്, കളറിങ്, പെന്‍സില്‍ ഡ്രോയിങ്, മലയാളം രചന എന്നീ ഇന്‍ഡോര്‍ മത്സരങ്ങളും വടംവലി, കുക്കറി, ഷോ, കുട്ടികളുടെ പെനാല്‍റ്റി ഷൂട്ടൗട്ട്, ചെണ്ടമേളം, ഫ്‌ളാഷ് മോബ്, സെലിബ്രിറ്റി ഫുട്‌ബോള്‍, മുതിര്‍ന്നവരുടെ പെനാല്‍റ്റി ഷൂട്ടൗട്ട്, കൗ കൊട്ടിക്കളി എന്നീ ഔട്ട്‌ഡോര്‍ പരിപാടികളും മേളയുടെ ഭാഗമാകും.

ഇതിന് പുറമെ ഡബ്ലിന്‍ ബോയ്‌സ് അവതരിപ്പിക്കുന്ന സംഗീതപരിപാടി, ഡാന്‍സ്, M50, ബാക്ക് ബെഞ്ചേഴ്‌സ് എന്നീ ബാന്‍ഡുകളുടെ പരിപാടി എന്നിവയും, മറ്റ് കലാപരിപാടികളും ഫാഷന്‍ ഷോയും മേളയ്ക്ക് മിഴിവേകും. വൈകിട്ട് 6.30-ന് ജാസി ഗിഫ്റ്റ്, സയനോര എന്നിവരും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നവ്യാനുഭവമാകും.

ജൂണ്‍ 20 അര്‍ദ്ധരാത്രി വരെ 15 യൂറോ ആണ് പാര്‍ക്കിങ് ഫീസ്. മേള നടക്കുന്ന ദിവസം 20 യൂറോ.
പാര്‍ക്കിങ് ബുക്ക് ചെയ്യാനായി: https://www.ticket4u.ie/events/kerala-house-carnival-2025

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW