അയർലണ്ടിലെ ആശുപത്രികളിൽ രോഗികളുടെ കഷ്ടപ്പാട് തുടരുന്നു; 427 പേർ കഴിയുന്നത് ട്രോളികളിൽ

By Rose Malayalam Desk

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്നത് തുടരുന്നു. INMO-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 427 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുന്നത്. ഇതില്‍ 294 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.

സ്ഥിതി ഏറ്റവും ഗുരുതരം University Hospital Limerick (UHL)-ല്‍ ആണെന്നും, ഇവിടെ 92 പേരാണ് ബെഡ്ഡില്ലാതെ മറ്റ് സംവിധാനങ്ങളില്‍ കിടക്കുന്നതെന്നും INMO വ്യക്തമാക്കുന്നു. Sligo University Hospital (48), University Hospital Galway (39), Cork University Hospital (38) എന്നിവിടങ്ങളിലും രോഗികള്‍ ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW