അയർലണ്ടിലെ ഏറ്റവും റേറ്റിംഗ് ഉള്ള ടൂറിസ്റ്റ് കേന്ദ്രമായി Kilkee Cliff Walk

By Rose Malayalam Desk

അയര്‍ലണ്ടിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ടൂറിസ്റ്റ് കേന്ദ്രമായി Kilkee Cliff Walk. സ്‌പോര്‍ട്‌സ് ബെറ്റിങ്, കാസിനോ വെബ്‌സൈറ്റായ Tonybet പുറത്തിറക്കിയ പട്ടികയിലാണ് കൗണ്ടി ക്ലെയറിലെ Kilkee Cliff Walk ഒന്നാമതെത്തിയത്. ട്രാവല്‍ വെബ്‌സൈറ്റായ Tripadvisor-ല്‍ ഏറ്റവുമധികം ‘Excellent’ റിവ്യൂസ് കിട്ടിയ പ്രദേശങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ആകെ റിവ്യൂകളില്‍ Kilkee Cliff Walk-ന് ലഭിച്ചതില്‍ 91.8 ശതമാനവും ‘Excellent’ എന്നതാണ്. അയര്‍ലണ്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കൗണ്ടി ലൂവിലെ Carlingford-ലുള്ള The Leprechaun, Fairy Underground Cavern എന്നിവയാണ് രണ്ടാമത് (89.5%). കോര്‍ക്കിലെ Gougane Barra Church ആണ് മൂന്നാമത് (89%).

Kinsale-ലെ Ringfinnan Garden of Remembrance നാലാമതും (87.7%), കൗണ്ടി മേയോയിലെ Ballycastle-ലുള്ള Downpatrick Head അഞ്ചാമതുമെത്തി (85.6%). കെറിയിലെ Dingle Peninsula ആണ് ആറാം സ്ഥാനത്ത് (85.1%).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW