അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ബാങ്കിങ് ആപ്പ് ആയ Revolut. ഇതോടെ രാജ്യത്തെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ മത്സരം മുറുകും.
നിലവില്‍ 2.7 മില്യണ്‍ ഉപഭോക്താക്കളാണ് Revolut-ന് അയര്‍ലണ്ടിലുള്ളത്. പരമാവധി 30,000 യൂറോ വരെയുള്ള ലോണുകള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കിവരുന്നുണ്ട്.
അതേസമയം എത്തരത്തിലാണ് മോര്‍ട്ട്‌ഗേജ് നല്‍കുക എന്ന വിശദാംശങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് Revolut-ന്റെ യൂറോപ്പ് മേധാവിയായ ജോ ഹെനഗന്‍ പറഞ്ഞു. എങ്കിലും അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ തിരക്കേറിയ നീക്കങ്ങള്‍ തങ്ങള്‍ അണിയറിയില്‍ നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW