അയർലണ്ടിലെ മോർട്ട്ഗേജ് പലിശ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

By Rose Malayalam Desk

രാജ്യത്തെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ വീണ്ടും കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ട്. മെയ് മാസത്തെ കണക്ക് പ്രകാരം രാജ്യത്തെ പുതിയ മോര്‍ട്ട്‌ഗേജുകളുടെ ശരാശരി പലിശനിരക്ക് 4.17% ആണ്. ഏപ്രില്‍ മാസത്തെക്കാള്‍ 0.07% കുറവാണിത്. ഇതോടെ കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ എത്തിയിരിക്കുകയാണ് അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജുകള്‍.

അതേസമയം നിരക്ക് കുറഞ്ഞെങ്കിലും നിലവില്‍ യൂറോസോണില്‍ ഏറ്റവുമധികം പലിശനിരക്കുള്ള ആറാമത്തെ രാജ്യമാണ് അയര്‍ലണ്ട്. 3.80% ആണ് യൂറോസോണിലെ ശരാശരി നിരക്ക്. 1.97% പലിശനിരക്കുള്ള മാള്‍ട്ടയാണ് പ്രദേശത്ത് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന രാജ്യം. മറുവശത്ത് 5.97% നിരക്കോടെ ലാത്വയയാണ് പലിശനിരക്കില്‍ ഏറ്റവും മുന്നില്‍.

ജൂണ്‍ മാസത്തില്‍ പലിശനിരക്കുകള്‍ കുറച്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നടപടിയാണ് അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരക്ക് താഴാന്‍ കാരണം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW