ഡബ്ലിനിലെ രണ്ട് ബീച്ചുകളില്‍ കുളിക്കുന്നതും, നീന്തുന്നതും വിലക്കി അധികൃതര്‍. നഗരത്തിലെ മലിനജലം കടല്‍ വെള്ളവുമായി കൂടിക്കലര്‍ന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് Portmarnock, Claremont എന്നീ ബീച്ചുകളിലാണ് വെള്ളിയാഴ്ച മുതല്‍ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേയ്‌ക്കെങ്കിലും നിരോധനം നിലവിലുണ്ടാകും.
അയര്‍ലണ്ടിലെ വിവിധ ബീച്ചുകളിലെ വെള്ളത്തിന്റെ നിലവാരം പതിവായി അധികൃതര്‍ നിരീക്ഷിക്കുകയും, അക്കാര്യം http://www.beaches.ie എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. നിരോധനം ഉണ്ടെങ്കില്‍ ബീച്ചുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടാകും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW