അയർലണ്ടിലെ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷാ ഫലം ഇന്ന്

By Rose Malayalam Desk

അയർലണ്ടിലെ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷാ ഫലം ഇന്ന്. രാവിലെ 10 മണി മുതൽ ഫലം ലഭ്യമായിതുടങ്ങുമെന്ന് State Examinations Commission (SEC) വ്യക്തമാക്കി. രാജ്യത്തെ 60,000-ൽ അധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.

അതേസമയം കോവിഡ് കാരണം ഏർപ്പെടുത്തിയ post-marking adjustment (PMA) പ്രകാരം പ്രഖ്യാപിക്കുന്ന അവസാന ലീവിങ് സെർട്ട് റിസൾട്ട്‌ ആണിത്. കോവിഡ് അവധികൾ കാരണം കൃത്യമായി ക്‌ളാസുകൾ ലഭിക്കാത്തതിനാൽ, പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് മാത്രമായി കണക്കാക്കാതെ, മുൻ കാലങ്ങളിലെ പഠന നിലവാരം കൂടി പരിഗണിച്ച് ഗ്രേഡുകൾ നൽകുന്ന രീതിയാണിത്.

അടുത്ത വർഷം മുതൽ പരീക്ഷകൾ പതിവ് രീതിയിൽ തന്നെ നടത്തും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW