രാജ്യത്തെ 126,000 കുടുംബങ്ങള്‍ക്ക് ഈ ആഴ്ച ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് നല്‍കുമെന്ന് സാമൂഹികസുരക്ഷാവകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. ഇതിനായി 47.5 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം, പാദരക്ഷകള്‍ മുതലായ ചെലവുകള്‍ക്ക് ഈ തുക വിനിയോഗിക്കാം.
4-11 പ്രായക്കാരായ കുട്ടികള്‍ക്ക് 160 യൂറോയും, സെക്കന്‍ഡ് ലെവലിലെ 12 വയസും അതിന് മുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോയുമാണ് അലവന്‍സായി ലഭിക്കുക. ഇത്തരത്തില്‍ രാജ്യത്തെ 223,050 കുട്ടികള്‍ക്ക് സഹായം ലഭിക്കും.
സഹായത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അതിന് സമയമുണ്ട്. അപേക്ഷ നല്‍കാന്‍: https://www.gov.ie/en/service/41eb8b-back-to-school-clothing-and-footwear-allowance/?referrer=https://www.gov.ie/bscfa/
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW