അയർലണ്ടിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 3.5% വർദ്ധിപ്പിക്കാനൊരുങ്ങി VHI

By Rose Malayalam Desk

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പാക്കിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ VHI. ഒക്ടോബര്‍ 1 മുതല്‍ പ്രീമിയത്തില്‍ 3.5% വര്‍ദ്ധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ ക്ലെയിമുകളിലെ വര്‍ദ്ധനയാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് VHI പറയുന്നു.

അതേസമയം കഴിഞ്ഞ ജനുവരിയില്‍ പ്രീമിയം തുക 7% വര്‍ദ്ധിപ്പിക്കുന്നതായി VHI പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുക വര്‍ദ്ധിപ്പിക്കുന്നത്. 2023-നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ ക്ലെയിം 14% വര്‍ദ്ധിചച്ചതായി VHI പറയുന്നു.

അതേസമയം കുട്ടികളുടെ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഏതാനും പ്ലാനുകളുടെ തുകയില്‍ ഒക്ടോബര്‍ 25 മുതല്‍ കുറവ് വരുത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്ലാനുകളില്‍ നേരത്തെ ഇല്ലാതിരുന്ന ഡേ ടു ഡേ ബെനഫിറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW