അയർലണ്ടിൽ ഇത്തവണ മഴയും വെയിലും കലർന്ന വാരാന്ത്യം; ഞായറാഴ്ച മാനം തെളിയും

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴ പെയ്യുമെങ്കിലും തെളിഞ്ഞ വെയിലും ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മഴയും വെയിലും മാറി മാറി ലഭിക്കുകയും, അന്തരീക്ഷ താപനില പരമാവധി 16-20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. വൈകുന്നേരത്തോടെ പടിഞ്ഞാറന്‍ പ്രദേശത്ത് മഴയെത്തും. രാത്രിയില്‍ കിഴക്കന്‍ പ്രദേശങ്ങളൊഴികെ മറ്റെല്ലായിടത്തും മഴ പെയ്യും. 9-12 ഡിഗ്രി വരെയാകും പരമാവധി താപനില.

നാളെ (ശനി) രാവിലെ വെയില്‍ ഉദിക്കുമെങ്കിലും ഇടയ്ക്ക് ചാറ്റല്‍ മഴ പെയ്യും. പിന്നീട് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 17 മുതല്‍ 21 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മഴ നില്‍ക്കുകയും, വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. 7-11 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

ഞായറാഴ്ച പൊതുവെ നല്ല വെയില്‍ ലഭിക്കും. 18 മുതല്‍ 23 ഡിഗ്രി വരെയാണ് താപനില ഉയരുക. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ചെറുതായി മഞ്ഞ് രൂപപ്പെടാനും, ചാറ്റല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. 11-15 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW