അയര്‍ലണ്ടില്‍ ഏതാനും ദിവസങ്ങളായി മാറിമറിയുന്ന കാലാവസ്ഥ ഈ വാരാന്ത്യവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വെള്ളിയാഴ്ച) പകല്‍ പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുകയും ചെയ്യും. അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ താപനില 8 മുതല്‍ 13 ഡിഗ്രി വരെയായി കുറയും. ആകാശം പലപ്പോഴും മേഘാവൃതമാകുകയും ചെയ്യും. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയും പെയ്‌തേക്കും.
ശനിയാഴ്ച രാവിലെയും ആകാശം മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. രാജ്യത്ത് ഏതാണ്ടെല്ലായിടത്തും ചാറ്റല്‍ മഴയും പെയ്യും. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ നല്ല വെയില്‍ ലഭിക്കും. 16 മുതല്‍ 20 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ വടക്കന്‍, അറ്റ്‌ലാന്റിക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ തുടരും. മറ്റിടങ്ങളില്‍ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. 9 മുതല്‍ 13 ഡിഗ്രി വരെയാകും രാത്രിയിലെ താപനില.
ഞായറാഴ്ച ഇടയ്ക്ക് വെയില്‍ ലഭിക്കുമെങ്കിലും രാവിലെ മുതല്‍ തന്നെ ചാറ്റല്‍ മഴ പെയ്‌തേക്കും. വൈകുന്നേരത്തോടെ മാത്രമേ ചാറ്റല്‍ മഴ ശമിക്കൂ. 17 മുതല്‍ 21 ഡിഗ്രി വരെയാകും പരമാവധി താപനില. വടക്കന്‍ പ്രദേശത്ത് ചിലയിങ്ങളില്‍ താപനില ഇതിലും താഴും. രാത്രിയോടെ താപനില വീണ്ടും കുറഞ്ഞ് 7 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചെറിയ മഴയും പെയ്‌തേക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW