അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്കും, വാടകയ്ക്കുമായി ഏറ്റവും കുറവ് വീടുകളുള്ള കൗണ്ടി Monaghan എന്ന് റിപ്പോര്‍ട്ട്. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സായ Savills-ന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 81 വീടുകളാണ് Monaghan-ല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. അതേസമയം വെറും 16 വീടുകള്‍ മാത്രമാണ് കൗണ്ടിയില്‍ വാടകയ്ക്ക് നല്‍കാനുള്ളത്.
തലസ്ഥാനം ഉള്‍പ്പെടുന്ന ഡബ്ലിന്‍ കൗണ്ടിയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും, വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെ നിന്നും എട്ടാമത് ആണ്.
രാജ്യത്ത് ഏറ്റവുമധികം സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന കൗണ്ടി Leitrim ആണ്. Roscommon, Mayo എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
രാജ്യത്ത് വാടകയ്ക്ക് ഏറ്റവുമധികം വീടുകള്‍ ലഭിക്കുന്നത് ഡബ്ലിനിലാണ്. ഇക്കാര്യത്തില്‍ Carlow രണ്ടാമതും, Limerick മൂന്നാമതുമാണ്.
രാജ്യത്ത് ലഭ്യമായ വാടക വീടുകളുടെയും, വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെയും അന്തരവും ശ്രദ്ധേയമാണ്. അയര്‍ലണ്ടിലാകമാനമുള്ള കണക്കെടുത്താല്‍ 10,000 പേര്‍ക്ക് 5.9 എണ്ണം എന്നതാണ് വാടക വീടുകളുടെ കാര്യം. അതേസമയം വീടുകള്‍ വാങ്ങണമെങ്കില്‍ 10,000 പേര്‍ക്ക് 24.2 വീടുകള്‍ ആണ് ലഭ്യം. രാജ്യത്തെ വാടക മേഖല വലിയ പ്രതിസന്ധിയിലാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ടാണിതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW