അയർലണ്ടിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ; കണക്കുകൾ പുറത്തുവിട്ട് CSO

By Rose Malayalam Desk

അയര്‍ലണ്ടില്‍ 2021-ല്‍ ഏറ്റവുമധികം ജനനനിരക്ക് രേഖപ്പെടുത്തിയ ഇലക്ടോറല്‍ ഏരിയകള്‍ ഫിന്‍ഗാളിലെ Ongar, സൗത്ത് ഡബ്ലിനിലെ Tallaght South എന്നിവയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ജനന-മരണ അവലോകന റിപ്പോര്‍ട്ട്. 1000 പേര്‍ക്ക് 15.3 കുട്ടികള്‍ കുട്ടികള്‍ എന്നതാണ് ഈ രണ്ട് പ്രദേശങ്ങളിലെയും നിരക്ക്. 2021-ല്‍ ആകെ 60,575 ജനനങ്ങളാണ് അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തത്. 1000 പേര്‍ക്ക് 11.5 കുട്ടികള്‍ എന്നതാണ് ദേശീയ ശരാശരി.

അതേസമയം രാജ്യത്തെ 166 ലോക്കല്‍ ഇലക്ടോറല്‍ ഏരിയകളില്‍, 2021-ല്‍ ഏറ്റവുമധികം കുട്ടികള്‍ ജനിച്ചത് ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലാണ്- 755.

റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ജനനിരക്ക് ഏറ്റവുമധികം കുറവുള്ള ഇലക്ടോറല്‍ ഏരിയ ഗോള്‍വേ സിറ്റി സെന്‍ട്രലാണ്. 1,000 പേര്‍ക്ക് 8.3 കുട്ടികള്‍ എന്നതായിരുന്നു ഇവിടുത്തെ നിരക്ക്. കൗണ്ടി ഡോണഗലിലെ Glenties (8.6), കൗണ്ടി മേയോയിലെ Belmullet (8.8) എന്നിവയാണ് ജനനിരക്ക് കുറഞ്ഞ മറ്റ് പ്രദേശങ്ങള്‍.

മരണനിരക്ക് എടുത്താല്‍ 2021-ല്‍ ആകെ 34,844 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. 528 പേര്‍ (1.5%) മരിച്ച ഡബ്ലിന്‍ സിറ്റിയിലെ Clontarf ആണ് മരണനിരക്ക് ഏറ്റവും കൂടിയ പ്രദേശം.

2021-ല്‍ ജനനങ്ങളെക്കാള്‍ അധികം മരണങ്ങള്‍ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്ന് ഇലക്ടോറല്‍ ഏരിയകള്‍ Belmullet (Co Mayo), Glenties (Co Donegal), Bantry- West (Cork) എന്നിവിടങ്ങളാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW