അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവന വില 4.5% വർദ്ധിക്കും

By Rose Malayalam Desk

അയർലണ്ടിൽ അടുത്ത 12 മാസത്തിനിടെ ഭവനവില 4.5% ഉയരുമെന്ന് ഏജന്റുമാരുടെ സംഘടനയായ Society of Chartered Surveyors Ireland (SCSI). അതേസമയം വില വീണ്ടും ഉയരുമെങ്കിലും വൈകാതെ തന്നെ അത് സ്ഥിരപ്പെടുമെന്ന് ഏജന്റുമാരിൽ 77 ശതമാനവും കരുതുന്നു എന്നും റിപ്പോർട്ട്‌ പറയുന്നു.

അടുത്ത 12 മാസത്തിനിടെ രാജ്യത്തെ ഭവനവില തീരുമാനിക്കപ്പെടുക പ്രധാനമായും പുതിയ വീടുകളുടെ ലഭ്യത അനുസരിച്ചാകും എന്ന് SCSI പറയുന്നു. ലഭ്യതക്കുറവ് തന്നെയാണ് മേഖലയിലെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും അവർ വ്യക്തമാക്കുന്നു. വാർഷികമായി നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം വർധിപ്പിക്കാത്തിടത്തോളം വിലക്കയറ്റം തുടരും.

ലഭ്യതക്കുറവ് കഴിഞ്ഞാൽ സാമ്പത്തികസ്ഥിതി, പലിശനിരക്ക്, ലോൺ ലഭിക്കൽ, സഹായ പദ്ധതികളുടെ ലഭ്യത, രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കുടിയേറ്റം എന്നിവയാണ് വിലക്കയറ്റത്തെ പ്രധാനമായും ബാധിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW