അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡില്‍. ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജൂണ്‍ മാസത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് 14,303 പേരാണ് രാജ്യത്ത് ഭവനരഹിതരായി ഉള്ളത്. ഇതില്‍ 4,404 പേര്‍ കുട്ടികളാണ്. സര്‍ക്കാരിന്റെ എമര്‍ജന്‍സി അക്കോമഡേഷന്‍ സംവിധാനങ്ങളില്‍ കഴിയുന്നവരുടെ എണ്ണമാണിത്.
മുന്‍ വര്‍ഷത്തെക്കാള്‍ 13% അധികമാണ് ഇത്തവണത്തെ കണക്ക്. മെയ് മാസത്തെക്കാള്‍ 144 പേരും അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടു.
അതേസമയം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഭവനരഹിതരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റോഡരികിലും മറ്റുമായി താമസിക്കുന്ന ആളുകളെ കൂടി ചേര്‍ത്താല്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. അഭയാര്‍ത്ഥികളുടെ എണ്ണവും ഇതില്‍ പെടുന്നില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW