അയര്‍ലണ്ടിലെ തൊഴിലില്ലായ്മാ നിരക്ക് രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ജൂലൈ മാസത്തെ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 4.7% ആണ്. ജൂണ്‍ മാസത്തില്‍ ഇത് 4.5% ആയിരുന്നു.
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി ഉയരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 4% ആയിരുന്നു ഇത്. ഫെബ്രുവരിയിലാകട്ടെ 4.1 ശതമാനവും.
2024 ജൂലൈ മാസത്തില്‍ രാജ്യത്ത് ജോലിയില്ലാത്തവരായി 136,100 പേരാണ് ഉള്ളതെന്ന് CSO പറയുന്നു. ജൂണ്‍ മാസത്തില്‍ ഇത് 129,000 ആയിരുന്നു. 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് 16,200 പേര്‍ അധികമായി ജോലിയില്ലാത്തവരായി.
സാമ്പത്തികവിദഗ്ദ്ധരുടെ രീതിയില്‍ അയര്‍ലണ്ടില്‍ 4 ശതമാനമോ, അതില്‍ കുറവോ ആണ് തൊഴിലില്ലായ്മാ നിരക്ക് എങ്കില്‍, അത് മുഴുവന്‍ ജനങ്ങള്‍ക്കും തൊഴിലുണ്ട് എന്ന നിലയിലാണ് കണക്കാക്കുക. എന്നാല്‍ നിലവിലെ സ്ഥിതി തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന തരത്തിലാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW