അയർലണ്ടിൽ പൂക്കാലമെത്തി; നിങ്ങളുടെ വളർത്തുനായ്ക്കൾ ഈ ചെടികൾ ഭക്ഷിക്കാതെ സൂക്ഷിക്കുക

By Rose Malayalam Desk

വസന്തകാലത്ത് സ്ഥിരമായി കാണുന്ന പല ചെടികളും നായ്ക്കള്‍ക്ക് ദോഷകരമായി മാറിയേക്കാമെന്ന മുന്നറിയിപ്പുമായി ആനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust. വസന്തകാലത്ത് സുലഭമാകുന്ന daffodils, tulips മുതലായവ നായ്ക്കള്‍ ഭക്ഷിച്ചാല്‍ ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും, മരണം വരെ സംഭവിക്കാമെന്നും, വളര്‍ത്തുനായ്ക്കളെ നടത്താനും മറ്റും കൊണ്ടുപോകുമ്പോള്‍ ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ട്രസ്റ്റ് അറിയിച്ചു. Crocuses, bluebells, hydrangeas, wisteria എന്നിവയും ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പാര്‍ക്കുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ചെടികളുടെ സാന്നിദ്ധ്യമുണ്ടാകും. നായ്ക്കള്‍, പ്രത്യേകിച്ചും നായ്ക്കുട്ടികള്‍ ഇത്തരം ചെടികള്‍ മണപ്പിച്ചുനോക്കാനും, കഴിച്ചുനോക്കാനുമെല്ലാം താല്‍പര്യപ്പെടുകയും ചെയ്യുന്നു. ഇവ ഭക്ഷിച്ചാല്‍ ഛര്‍ദ്ദി, ആലസ്യം, ഹൈപ്പര്‍ ആക്ടിവിറ്റി, ശ്വാസം മുട്ടല്‍ എന്നിങ്ങനെ വിവിധ രോഗലക്ഷണങ്ങളാണ് നായ്ക്കള്‍ കാണിക്കുക. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ ഉടന്‍ ഡോക്ടറുടെ അടുത്ത് എത്തിക്കണമെന്നും Dogs Trust ഓര്‍മ്മിപ്പിക്കുന്നു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് അയര്‍ലണ്ടില്‍ വസന്തകാലം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW