ഈ വാരാന്ത്യം അയർലണ്ടിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് തീരദേശ കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ റെയിൻ വാണിങ്. Clare, Donegal, Galway, Leitrim, Mayo, Sligo എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് വാണിങ്.
ശക്തമായ മഴ കാരണം പ്രാദേശികമായ വെള്ളപ്പൊക്കം, താത്കാലികമായി ഉണ്ടാക്കിയ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ, യാത്ര ദുഷ്കരമാകൽ എന്നിവയുണ്ടാകും.
അതേസമയം മേൽ പറഞ്ഞ കൗണ്ടികൾ അല്ലാത്ത ഇടങ്ങളിലെല്ലാം ഞായറാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ ആണ് അനുഭവപ്പെടുക. ചിലപ്പോൾ ചാറ്റൽ മഴ പെയ്തേക്കാം. 20 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രിയിലും മഴ തുടരും. ശക്തമായ കാറ്റും അടിക്കും. വെള്ളപ്പൊക്കവും ഉണ്ടായേക്കാം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW