ഗുജറാത്തിലെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍തന്നെ തകര്‍ന്നത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം.
വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചനയുണ്ട്. വിമാന താവളത്തിന് സമീപം ജനവാസമേഖലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഏതാനും പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW