ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം: അനിർബാൻ പ്രസിഡന്റ്; ശ്രീലേഖ കൾച്ചറൽ സെക്രട്ടറി

By Rose Malayalam Desk

സ്ലൈഗോ: 18-മത് വർഷത്തിലേക്കു കടന്ന ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറി ആയും മോൻസി വർഗീസിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. ആൽബർട്ട് കുര്യാക്കോസ് പബ്ലിക് റിലേഷൻ ഓഫീസർ ആയി തുടരും.

മീഡിയ ഓഫീസർ ആയി ഡയസ് സേവ്യറും, ഓഡിറ്ററായി ദിവ്യശ്രീ അനിൽകുമാറും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലേഖ അരുൺ ആണ് പുതിയ കൾച്ചറൽ സെക്രട്ടറി.

2006-ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ ആഘോഷങ്ങളേക്കാളുപരി അംഗങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകി വരുന്നത്. കൗണ്ടി കൌൺസിൽ, ഗാർഡ, ഇന്ത്യൻ എംബസി മുതലായ സർക്കാർ ഏജൻസികളുമായും, നോർത്ത് വെസ്റ്റ് ഹോസ്പിസ്, സ്ലൈഗോ റോവേഴ്സ് ഫുട്ബോൾ ക്ലബ്ബ് മുതലായ സർക്കാർ ഇതര ഏജൻസികളുമായും ചേർന്ന് പ്രവർത്തിച്ചു വരുന്ന അസോസിയേഷൻ, ഇന്ത്യൻ സമൂഹത്തെ ഐറിഷ് ജനതയുമായി ഇഴയടുപ്പത്തോടെ ജീവിക്കാൻ സഹായിക്കുന്നതിൽ മുൻപന്തിയിലാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW